അന്താരാഷ്ട്ര ട്വന്റി20 യിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡ് ഇനി റൊമാനിയക്ക് സ്വന്തം. റൊമാനിയ കപ്പ് 2019 ൽ തുർക്കിയെ 173 റൺസിന് തകർത്താണ് ശ്രീലങ്കയുടെ 12 വർഷം നീണ്ട റെക്കോർഡ് റൊമാനിയ തകർത്തത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റൊമാനിയ 40 പന്തിൽ 105 റൺസ് നേടിയ ഇന്ത്യൻ വംശജനായ ശിവകുമാർ പെരിയൽവാറിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 226 റൺസ് നേടുകയും മറുപടി ബാറ്റിങിൽ 227 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ തുർക്കി 13 ഓവറിൽ 53 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.
2007 ൽ കെനിയയെ 172 റൺസിന് പരാജയപെടുത്തിയാണ് ശ്രീലങ്ക അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡ് സ്വന്തമാക്കിയത്.
143 റൺസിന് വെസ്റ്റിൻഡീസിനെയും അയർലൻഡിനെയും പരാജയപെടുത്തിയ പാകിസ്ഥാനും ഇന്ത്യയുമായിരുന്നു ശ്രീലങ്കയ്ക്ക് പുറകിൽ ഈ റെക്കോർഡിൽ ഉണ്ടായിരുന്നത്.