Skip to content

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ജഡേജയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 42 മത്സരത്തിൽ നിന്നും 194 വിക്കറ്റുകൾ നേടിയ ജഡേജയ്ക്ക് മത്സരത്തിൽ ആറ് വിക്കറ്റുകൾ നേടാൻ സാധിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറെന്ന നേട്ടം സ്വന്തമാക്കാം.

37 മത്സരത്തിൽ നിന്നും 200 വിക്കറ്റുകൾ പൂർത്തിയാക്കിയ ആർ അശ്വിനാണ് നിലവിൽ ഏറ്റവും വേഗത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ. 46 മത്സരത്തിൽ നിന്നും 200 വിക്കറ്റുകൾ നേടിയ ഹർഭജൻ സിങാണ് അശ്വിന് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ ബൗളർ.

അടുത്ത മത്സരത്തിൽ തന്നെ ആറ് വിക്കറ്റുകൾ നേടി 200 വിക്കറ്റ് പൂർത്തിയാക്കാൻ സാധിച്ചാൽ ഏറ്റവും വേഗത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് നേടുന്ന ഇടംകയ്യൻ ബൗളറെന്ന റെക്കോർഡും ജഡേജയ്ക്ക് സ്വന്തമാക്കാം.