Skip to content

ധോണിയില്ല, ഹർദിക് പാണ്ഡ്യ തിരിച്ചെത്തി ; സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരയിലും നിന്നും പിന്മാറിയ മുൻ ക്യാപ്റ്റൻ എം എസ് ധോണി ഈ പരമ്പരയിലും കളിക്കില്ല. വെസ്റ്റിൻഡീസിനെതിരായ പരമ്പര 3-0 ന് സ്വന്തമാക്കിയ ടീമിൽ ഒരേയൊരു മാറ്റം മാത്രമാണുള്ളത്. ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിന് പകരം ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തി.

സെപ്റ്റംബർ 15 ഞായറാഴ്ച ധർമശാലയിലാണ് പരമ്പരയിലെ ആദ്യ മത്സരം. സെപ്റ്റംബർ 18 ന് മൊഹാലിയിലാണ് രണ്ടാം മത്സരം. സെപ്റ്റംബർ 22 ന് ബാംഗ്ലൂർ ചിന്നസ്വാമിയിലാണ് പരമ്പരയിലെ അവസാന മത്സരം.

ഇന്ത്യൻ ടീം ; വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (vc), കെ എൽ രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (wk), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചഹാർ, ഖലീൽ അഹമ്മദ് , നവദീപ് സൈനി, ദീപക് ചഹാർ