Skip to content

ചരിത്ര ഇന്നിംഗ്സിന് പിന്നാലെ വിക്കിപീഡിയയിലും ഹിറ്റായി സ്റ്റോക്‌സ്

മൂന്നാം ആഷസ് മത്സരത്തിലെ ഒറ്റായാൾ പോരാട്ടത്തിന് പിന്നാലെ വിക്കിപീഡിയയിലും സെർച്ചിലും ഒന്നാമതായി ബെൻ സ്റ്റോക്‌സ് . അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിനെ മറികടന്നാണ് ഈ നേട്ടം സ്റ്റോക്‌സ് സ്വന്തമാക്കിയത് .

ചാർട്ടർ എന്ന ഓർഗനൈസേഷനാണ് ഈ കണക്കുകൾ പുറത്തുവിട്ടത് . ഐസിസിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലും ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട് . ടെയ്‌ലർ സ്വിഫ്റ്റിന്റെ ലൗവർ എന്ന ആൽബം പുറത്തിറങ്ങിയതിന് പിന്നാലെ ഗായികയുടെ വിക്കിപീഡിയ പേജിൽ വന്ന വ്യുസും ബെൻ സ്റ്റോക്‌സിന്റെ പേജിന് വന്ന വ്യുസും താരതമ്യം ചെയ്തുള്ള ഗ്രാഫാണ് കൂടെ ചേർത്തിട്ടുള്ളത് .

തകർപ്പൻ ഇന്നിങ്സിന് പിന്നാലെ ഐസിസിയുടെ ഓൾ റൗണ്ടർ റാങ്കിങ്ങിലും സ്റ്റോക്‌സ് നേട്ടം കൊയ്തിട്ടുണ്ട് . നാലാം ആഷസ് മത്സരം സെപ്റ്റംബർ 4 ന് ആരംഭിക്കും .