Skip to content

ശ്രീലങ്കയുടെ സ്പിൻ ബോളർ അജന്താ മെൻഡിസ് ആന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ശ്രീലങ്കൻ സ്പിൻ ബോളർ അജന്താ മെൻഡിസ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു . ഐസിസി ട്വിറ്റർ പോസ്റ്റ് വഴിയാണ് വിരമിക്കൽ സ്ഥീരികരിച്ചത് . മൂന്ന് ഫോർമാറ്റിൽ നിന്നായി ശ്രീലങ്കയ്ക്ക് വേണ്ടി 288 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട് .

34ക്കാരനായ അജന്താ മെൻഡിസ് 2008 ലാണ് ശ്രീലങ്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത് . 19 ടെസ്റ്റ് മത്സരങ്ങളും , 87 ഏകദിന മത്സരങ്ങളും , 39 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട് . 70 ടെസ്റ്റ് വിക്കറ്റും 152 ഏകദിന വിക്കറ്റും 66 ടി20 വിക്കറ്റും നേടിയിട്ടുണ്ട്.

https://twitter.com/ICC/status/1166749527069601794?s=19