Skip to content

സുഹൃത്തുക്കൾ പോലും എനിക്ക് വേണ്ടി സംസാരിച്ചിരുന്നില്ല; പ്രതിസന്ധി ഘട്ടങ്ങളിൽ സെവാഗ് കൂടെയുണ്ടായിരുന്നു ;മനസ്സ് തുറന്ന് ശ്രീശാന്ത്

ആജീവനാന്ത വിലക്ക് മാറിയതോടെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത് . നിരന്തരമായ പോരാട്ടത്തിനൊടുവിൽ വിലക്ക് ഏഴ് വർഷമായി ബിസിസിഐ ചുരുക്കുകയായിരുന്നു . പ്രതിസന്ധി ഘട്ടങ്ങളിൽ താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് മനസ്സ് 24 ന്യുസിനോട് മനസ്സ് തുറന്നിരിക്കുകയാണ് ശ്രീശാന്ത് .

‘ സുഹൃത്തുക്കൾ പോലും എനിക്ക് വേണ്ടി ആ സമയത്ത്‌ സംസാരിച്ചിരുന്നില്ല , പ്രതിസന്ധി ഘട്ടങ്ങളിൽ സെവാഗാണ് കൂടെയുണ്ടായിരുന്നത് . എന്നെ സപ്പോർട്ട് ചെയ്ത് സംസാരിച്ചാൽ കരിയർ തന്നെ അവതാളത്തിൽ ആവുമെന്നതിനാൽ പല താരങ്ങളും സംസാരിച്ചിരുന്നില്ല ‘ ശ്രീശാന്ത് പറഞ്ഞു .

2013 ഓഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിനു ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത് . ആ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ശ്രീശാന്ത് ഒത്തു കളിച്ചെന്ന് ആരോപിച്ചായിരുന്നു ഈ വിലക്ക്. സുപ്രീം കോടതി ശ്രീശാന്തിനെ വെറുതെ വിട്ടെങ്കിലും ബിസിസിഐ വിലക്ക് തുടരുകയായിരുന്നു .

‘തെളിവുകൾ ലഭിച്ച മറ്റുള്ളവർക്ക് ഒന്നോ രണ്ടോ വർഷത്തെ വിലക്ക് നൽകിയിട്ടും തെളിവുകൾ ഒന്നും ലഭിക്കാത്ത തനിക്ക് ഇത്രയും വർഷമാണ് വിലക്ക് നേരിടേണ്ടി വന്നത് . താൻ ഈ കേസിൽ ഏങ്ങനെ അകപ്പെട്ട് എന്നു പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു .