Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ധോണി കളിച്ചേക്കില്ല

സൗത്താഫ്രിക്കയ്ക്കെതിരെ സെപ്റ്റംബർ 15 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പരിഗണിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ നാലിനായിരിക്കും പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. നേരത്തെ ധോണിയുടെ അഭാവത്തിൽ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കിയിരുന്നു. അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ടാകും ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക.

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപായി 22 ടി20 മത്സരം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ടി20യിൽ മൂന്ന് വിക്കറ്റ് കീപ്പർമാരെ തയ്യാറാക്കുവാനാണ് സെലക്ടർമാർ ശ്രമിക്കുന്നത്. റിഷാബ് പന്തിനും ഇഷാൻ കിഷനും പുറമെ സഞ്ജു സാംസണും ഈ ലിസ്റ്റിലുണ്ട്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ എ യും സൗത്താഫ്രിക്ക എ യും തമ്മിൽ നടക്കുന്ന പരമ്പരയിലെ പ്രകടനം സഞ്ജു സാംസണ് നിർണായകമാകും.