Skip to content

അപൂർവ റെക്കോർഡ് സ്വന്തമാക്കി കേരള ഓൾ റൗണ്ടർ ; ഇനി ജലജ് സക്സേന കപിൽ ദേവിനൊപ്പം

ഇന്ത്യൻ ടീമിൽ ഇതുവരെയായും ഇടം ലഭിക്കാത്ത ഓൾ റൗണ്ടർ താരം ജലജ് സക്സേന ഫർസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കായിരിക്കുകയാണ് . ഫർസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 6000 റൺസും 300 വിക്കറ്റും നേടുന്ന അണ്കാപ്പ്ഡ് പ്ലേയർ എന്ന അപൂർവ നേട്ടത്തിന് അർഹനായിരിക്കുകയാണ് ഈ 32ക്കാരൻ .

113 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം . ഇതുവരെയായി 6044 റൺസും , 305 വിക്കറ്റും താരം നേടി. 14 സെഞ്ചുറികളും 17 , 5 വിക്കറ്റ് നേട്ടവും സക്സേന നേടിയിട്ടുണ്ട് . 6000 റൺസ് 300 വിക്കറ്റ് ക്ലബ്ബിൽ കയറുന്ന 19 ആം താരമാണ് സക്സേന . കപിൽ ദേവ് , ലാലാ അമർനാഥ് , ഉംരിങ്കർ പോലുള്ള ഇതിഹാസ താരങ്ങൾക്കൊപ്പമാണ് ഇനി സക്സേനയുടെ സ്ഥാനം .

‘ എനിക്കറിയാമായിരുന്നു ഞാൻ 300 വിക്കറ്റ് നേടിയത് , എന്നാൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അണ്കാപ്പ്ഡ് താരമെന്നത് എനിക്കറിയില്ലായിരുന്നു ‘ സക്സേന പറഞ്ഞു . നിർഭാഗ്യവശാൽ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും താരത്തിന് ഇതുവരെയായി ഇന്ത്യൻ ടീമിൽ ഇടം നേടാനായിട്ടില്ല. 2019 ഇന്ത്യൻ പ്രീമിയർ ലീഗിൽ 20 ലക്ഷത്തിന് സക്സേനയെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരുന്നു . ഒരു മത്സരത്തിൽ സെഞ്ചുറിയും 8 വിക്കറ്റും രണ്ട് തവണ നേടിയ ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും സക്സേനയുടെ പേരിലാണ് .