Skip to content

സച്ചിനെ പരിഹസിച്ച് ഐസിസിയുടെ പോസ്റ്റ് ; കലിപ്പ് തീർത്ത് ആരാധകർ

സച്ചിൻ ടെണ്ടുൽകറിന്റെയും ബെൻ സ്റ്റോക്‌സിന്റെയും ഒരുമിച്ചുള്ള ഫോട്ടോ ഷെയർ ചെയ്ത് പണി ചോദിച്ചു വാങ്ങിച്ചിരിക്കുകയാണ് ഐസിസിയുടെ ഔദ്യോഗിക ട്വിറ്റർ പേജ് . ഫോട്ടൊയ്ക്ക് ഒപ്പം ചേർത്ത വാക്കുകളാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത് . എക്കാലത്തെയും മികച്ച ക്രിക്കറ്ററും സച്ചിൻ ടെണ്ടുൽക്കറും എന്നാണ് പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത് .

പിന്നാലെ ഐസിസിയുടെ ട്വിറ്റർ അക്കൗണ്ടിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത് .ഇതിഹാസ താരത്തെ ബഹുമാനിക്കാൻ പഠിക്കണമെന്നും ആരാധകർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്

https://twitter.com/ICC/status/1166422630095826945?s=19