Skip to content

‘അദ്ദേഹം സമ്പൂർണ്ണനായ താരമാണ് , ഏത് കാലഘട്ടത്തിലും കളിക്കാനാകും ‘ ബുംറയെ വാനോളം പുകഴ്ത്തി വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങൾ

ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ബുംറയെ കുറിച്ച് വാചാലരായി വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരങ്ങളായ ക്യൂട്ടലി ആംബ്രോസും , ആൻഡി റോബർട്ട്സും. 8 ഓവറിൽ വെറും 7 റൺസ് വഴങ്ങി 5 വിക്കറ്റാണ് താരം ആദ്യ ടെസ്റ്റിൽ സ്വന്തമാക്കിയത് . ബുംറയുടെ 5 വിക്കറ്റ് നേട്ടം ഇന്ത്യയ്ക്ക് കൂറ്റൻ വിജയമാണ് സമ്മാനിച്ചത് .

താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ബോളറെന്നാണ് ബുംറയെ റോബർട്ട്സ് വിശേഷിപ്പിച്ചത് . ‘ ഇന്ത്യയ്ക്ക് കപിൽ ദേവിനെ പോലുള്ള മികച്ച താരങ്ങൾ ലഭിച്ചിട്ടുണ്ട് . എന്നാൽ ബുംറയെ പോലെ മാരകമായ ഒരു ബോളറെ ലഭിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല . ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഇന്ത്യൻ ബോളറാണ് ബുംറ ‘ റോബർട്ട്സ് പറഞ്ഞു .

‘ വേഗം , കഴിവ് , വിനാശകാരിത്വം എല്ലാം ഒത്തുചേർന്ന ബോളറാണ് ബുംറ .ഏത് കാലഘട്ടത്തിൽ കളികാനും സാധിക്കും . ഞങ്ങളിൽ ഒരുവനായി തോന്നുന്നു ‘ ആംബ്രോസ് പറഞ്ഞു .ആക്രമണാത്മക എന്നത് സ്വഭാവത്തിൽ അല്ലെന്നും ശരീര ഭാഷയിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി .