Skip to content

85 ആം വയസ്സിൽ ക്രിക്കറ്റിനോട് വിട പറയാനൊരുങ്ങി വെസ്റ്റ് ഇൻഡീസ് താരം ; കരിയറിൽ നേടിയത് 7000 വിക്കറ്റുകൾ

85 ആം വയസ്സിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുകയാണ് വെസ്റ്റ് ഇൻഡീസ് താരം സെസിൽ റൈറ്റ് . പ്രൊഫഷണൽ കരിയറിൽ ഇതുവരെ 7000 വിക്കറ്റുകൾ നേടിയ താരം റിച്ചാർഡ്‌സ് ഗാർണേഴ്‌സ് തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം കളിച്ചിട്ടുണ്ട് . ജമൈക്കയ്ക്ക് വേണ്ടിയാണ് ഫർസ്റ്റ് ക്ലാസ് അരങ്ങേറ്റം സെസിൽ കുറിച്ചത് .

കരിയറിൽ 2 മില്യണിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്നാണ് താരം അവകാശപ്പെടുന്നത് . 5 സീസണിൽ മാത്രമായി 538 വിക്കറ്റുകൾ വീഴ്ത്തിയിട്ടുമുണ്ട് ഈ 85ക്കാരൻ . സെപ്റ്റംബർ 7 ന് നടക്കുന്ന ലീഗ് മത്സരത്തോടെ ക്രിക്കറ്റിൽ നിന്ന് വിരമിക്കും .