Skip to content

ഗ്ലൗ അണിഞ്ഞെന്നു കരുതി എല്ലാവരും കീപ്പറാകില്ല: പന്തിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

മോശം ഫോമിൽ തുടരുന്ന വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാൻ റിഷാബ് പന്തിന് പകരം രണ്ടാം ടെസ്റ്റിൽ സാഹയെ ഉൾപ്പെടുത്തണമെന്ന മുൻ ഇന്ത്യൻ താരം സയ്യിദ് കിർമാണി . ഗ്ലൗ അണിഞ്ഞെന്നു കരുതി എല്ലാവരും കീപ്പറാകിലായെന്നും പന്ത് ഇനിയും ഒട്ടേറെ കാര്യങ്ങൾ പടിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു . പന്തിനെ പോലെ തന്നെ അവസരം ലഭിക്കാൻ സാഹയ്ക്കും അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു .
‘പന്ത് ഇപ്പോഴും കരിയറിന്റെ ശൈശവ ദശയിലാണ്. പ്രതിഭയുള്ള താരമാണ് അദ്ദേഹം. എങ്കിലും ഇനിയും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. ക്രിക്കറ്റ് കളത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ സ്ഥലമേതെന്നു ചോദിച്ചാൽ വിക്കറ്റ് കീപ്പറുടെ സ്ഥാനം തന്നെയെന്നു പറയേണ്ടിവരും. ഗ്ലൗസ് ധരിച്ചെന്നു കരുതി വിക്കറ്റ് കീപ്പറാകാൻ എല്ലാവർക്കും കഴിയില്ല’ – കിർമാനി പറഞ്ഞു.