Skip to content

വിൻഡീസിനെതിരായ അഞ്ച് വിക്കറ്റ് നേട്ടം ; ഐസിസി റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യമായി ആദ്യ പത്തിൽ ഇടം നേടി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പാകിസ്ഥാൻ താരം മൊഹമ്മദ് അബ്ബാസിനെയും രവീന്ദ്ര ജഡേജയെയും പിന്നിലാക്കി ബുംറ ബൗളർമാരുടെ റാങ്കിങിൽ ഏഴാം സ്ഥാനത്തെത്തിയത്. ബുംറയ്ക്ക് പുറകെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വെസ്റ്റിൻഡീസ് ബൗളർ കേമർ റോച്ച് മൂന്ന് സ്ഥാനങ്ങൾ മെച്ചപെടുത്തി എട്ടാം സ്ഥാനത്തെത്തി.

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ മത്സരത്തിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. മത്സരത്തിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ജോഫ്രാ ആർച്ചർ റാങ്കിങ്ങിൽ 43 ആം സ്ഥാനത്തെത്തി.