Skip to content

ഹസൻ അലിക്ക് പിന്നാലെ ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ താരം മാക്‌സ്‌വെൽ

വിദേശ താരങ്ങൾ ഇന്ത്യൻ യുവതികളെ വിവാഹം കഴിക്കുന്നത് വിരളമായ കാര്യമല്ല . അടുത്തിടെ പാക് ബോളർ അസൻ അലിയും ദുബൈയിൽ വെച്ച് ഇന്ത്യൻ യുവതിയുമായി വിവാഹിതനായിരുന്നു . ഓസ്‌ട്രേലിയൻ വെടിക്കെട്ട് താരം ഗ്ലെൻ മക്‌സ്‌വെലും ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ . വിനി രാമൻ എന്ന യുവതിയുമായാണ് മാക്‌സ്‌വെൽ വിവാഹത്തിനൊരുങ്ങുന്നത് . 2 വർഷത്തോളമായി ഇരുവരും പ്രണയത്തിലാണ് .

ഇന്ത്യക്കാരിയെ പ്രണയിച്ചു വിവാഹം കഴിക്കുന്ന ആദ്യത്തെ ഓസ്‌ട്രേലിയൻ താരമല്ല മാക്‌സ്‌വെൽ. 2014ൽ മുൻ ഓസീസ് താരം ഷോണ്‍ ടെയ്റ്റ് ഇന്ത്യൻ മോഡലായ മഷൂം സിൻഹയെ വിവാഹം ചെയ്തിരുന്നു .പാക്കിസ്ഥാൻ താരങ്ങളായ ശുഐബ് മാലിക്ക്, മൊഹ്‌സിൻ ഖാൻ, ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ, ന്യൂസീലൻഡ് താരം ഗ്ലെൻ ടേണർ എന്നിവരെല്ലാം ഇന്ത്യൻ യുവതികളെയാണ് വിവാഹം കഴിച്ചത്.