Skip to content

ഈ സെഞ്ചുറി മോശം സമയത്തും പിന്തുണച്ചവർക്ക് വേണ്ടി ; അജിങ്ക്യ രഹാനെ

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ 81 റൺസും രണ്ടാം ഇന്നിങ്സിൽ 102 റൺസും നേടിയാണ് രഹാനെ പുറത്തായത്. നീണ്ട 30 ഇന്നിങ്സുകൾക്ക് ശേഷമാണ് രഹാനെ തന്റെ ടെസ്റ്റ് കരിയറിലെ പത്താം സെഞ്ചുറി കുറിച്ചത്.

” ഈ ഇന്നിങ്സ് എന്നെ മോശം സമയത്തും പിന്തുണച്ചവർക്ക് വേണ്ടിയാണ്. എന്നെ സംബന്ധിച്ച് ആദ്യ ഇന്നിങ്‌സായിരുന്നു നിർണായകമായത് കാരണം ടീമിന്റെ സിറ്റുവേഷൻ ആ സമയത്ത് മോശമായിരുന്നു. സെഞ്ചുറികൾ നേടാൻ കഴിയുന്നില്ലയെന്ന വിമർശങ്ങൾ എനിക്കെതിരെയുണ്ട്. എന്നാൽ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയപ്പോൾ എന്റെ ലക്ഷ്യം വ്യക്തിപരമായ നേട്ടങ്ങളെക്കാൾ ടീമിനെ മത്സരത്തിൽ തിരിച്ചെത്തിക്കുകയെന്നതായിരുന്നു. ” രഹാനെ പറഞ്ഞു.