Skip to content

ഐസിസി ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് ടേബിൾ ; ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ പിന്നിൽ ശ്രീലങ്കയും ന്യൂസിലാൻഡും

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ. 60 പോയിന്റാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ന്യൂസിലാൻഡും ശ്രീലങ്കയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇന്ത്യയ്ക്ക് പുറകിലുള്ളത്.

ഒരു ടെസ്റ്റ് പരമ്പരയിൽ 120 പോയിന്റാണ് ഒരു ടീമിന് മാക്‌സിമം ലഭിക്കുക. രണ്ട് മത്സരങ്ങളുടെ പരമ്പരയാണെങ്കിൽ ഒരു മത്സരം വിജയിച്ചാൽ 60 പോയിന്റും 5 മത്സരങ്ങളുടെ പരമ്പരയാണെങ്കിൽ ഒരു മത്സരം വിജയിക്കുന്ന ടീമിന് 24 പോയിന്റും ലഭിക്കും. മത്സരം ടൈ ആവുകയാണെങ്കിൽ നേർപകുതി പോയിന്റും മത്സരം സമനിലയിൽ കലാശിച്ചാൽ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ 20 പോയിന്റും മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 13 പോയിന്റും നാല് മത്സരങ്ങളുടെ പരമ്പരയിൽ 10 പോയിന്റും അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ എട്ട് പോയിന്റും ഇരുടീമുകൾക്കും ലഭിക്കും.

പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ട ശേഷം രണ്ടാം മത്സരത്തിൽ ഒരു ഇന്നിങ്സിന്റെയും 65 റൺസിന്റെയും വിജയം നേടി തിരിച്ചടിച്ചാണ് ന്യൂസിലാൻഡ് നിർണായകമായ 60 പോയിന്റ് സ്വന്തമാക്കിയത്.

ആഷസ് പരമ്പരയിലാകട്ടെ ആദ്യ മത്സരത്തിൽ പരാജയപെടുകയും രണ്ടാം മത്സരത്തിൽ സമനിലയിൽ കുരുങ്ങിയ ശേഷം ലീഡ്സിൽ നടന്ന മൂന്നാം മത്സരത്തിൽ സ്റ്റോക്‌സിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ മികവിൽ ഒരു വിക്കറ്റിന്റെ വിജയം നേടിയാണ് 24 പോയിന്റ് സ്വന്തമാക്കി പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയക്കൊപ്പം ഇംഗ്ലണ്ട് എത്തിയത്.

പോയിന്റ് ടേബിൾ

1. ഇന്ത്യ – 60

2. ന്യൂസിലാൻഡ് – 60

3. ശ്രീലങ്ക – 60

4. ഓസ്‌ട്രേലിയ – 32

5. ഇംഗ്ലണ്ട് – 32

6. വെസ്റ്റിൻഡീസ് – 0

7. സൗത്താഫ്രിക്ക -//

8. ബംഗ്ലാദേശ് -//

9. പാകിസ്ഥാൻ -//