Skip to content

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലാൻഡ് ബാറ്റ്സ്മാനായി ടോം ലാതം

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി ന്യൂസിലാൻഡ് ഓപ്പണിങ് ബാറ്റ്‌സ്മാൻ ടോം ലാതം. ഇതാദ്യമായാണ് ശ്രീലങ്കയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഒരു ന്യൂസിലാൻഡ് ഓപണർ സെഞ്ചുറി നേടുന്നത്. 2003 ൽ പി സാറ ഓവലിൽ നടന്ന മത്സരത്തിൽ 85 റൺസ് നേടിയ മാർക്ക് റിച്ചാർഡ്സനായിരുന്നു ഇതിനുമുൻപ് ശ്രീലങ്കയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ന്യൂസിലാൻഡ് ഓപണർ.

251 പന്തിൽ 15 ഫോറടക്കം 154 റൺസ് നേടിയാണ് ടോം ലാതം പുറത്തായത്. മത്സരത്തിൽ ഒരു ഇന്നിങ്‌സിനും 65 റൺസിനും വിജയിച്ച ന്യൂസിലാൻഡ് പരമ്പര സമനിലയിലാക്കുകയും ചെയ്തു.