Skip to content

ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം ; സൗരവ് ഗാംഗുലിയെ പിന്നിലാക്കി വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടത്തിൽ സൗരവ്‌ ഗാംഗുലിയെ മറികടന്ന് വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 318 റൺസിന്റെ വിജയത്തോടെ ഈ റെക്കോർഡ് വിരാട് കോഹ്ലി സ്വന്തം പേരിൽ കുറിച്ചത്.

ഇന്ത്യയ്ക്ക് പുറത്ത് 26 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച് 12 മത്സരങ്ങളിൽ ടീമിനെ കോഹ്ലി വിജയത്തിലെത്തിച്ചു. സൗരവ് ഗാംഗുലിയ്ക്കാകട്ടെ 28 മത്സരങ്ങളിൽ 11 മത്സരങ്ങളിൽ ടീമിന് വിജയം നേടിക്കൊടുക്കാൻ സാധിച്ചു. 30 മത്സരത്തിൽ നിന്നും 6 തവണ ടീമിനെ ഇന്ത്യയ്ക്ക് പുറത്ത് വിജയത്തിലെത്തിച്ച എം എസ് ധോണിയാണ് കോഹ്ലിക്കും ഗാംഗുലിയ്ക്കും പുറകിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ എവേ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റന്മാർ

1. വിരാട് കോഹ്ലി – 12 (26 മത്സരം)

2. സൗരവ് ഗാംഗുലി – 11 (28 മത്സരം)

3. എം എസ് ധോണി – 06 (30 മത്സരം)

4. രാഹുൽ ദ്രാവിഡ് – 05 (17 മത്സരം)