Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ ; എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 318 റൺസിന്റെ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡിൽ എം എസ് ധോണിയ്ക്കൊപ്പമെത്തി വിരാട് കോഹ്ലി. 47 ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ നയിച്ച 27 ആം വിജയമാണ് ആന്റിഗയിൽ കുറിച്ചത്. 60 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചാണ് 27 തവണ ധോണി ടീമിനെ വിജയത്തിലെത്തിച്ചത്. 49 മത്സരങ്ങളിൽ 21 തവണ ടീമിനെ വിജയത്തിലെത്തിച്ച സൗരവ്‌ ഗാംഗുലിയാണ് കോഹ്ലിക്കും ധോണിയ്ക്കും പുറകിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ക്യാപ്റ്റന്മാർ

1. വിരാട് കോഹ്ലി – 27 വിജയം (47 മത്സരം)

2. എം എസ് ധോണി – 27 വിജയം (60 മത്സരം)

3. സൗരവ് ഗാംഗുലി – 21 വിജയം (49 മത്സരം)

4. മൊഹമ്മദ് അസറുദീൻ – 14 വിജയം (47 മത്സരം)