Skip to content

വിൻഡീസ് 100 റൺസിന് പുറത്ത് ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസിന്റെ വമ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 318 റൺസിന്റെ വമ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 419 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് 100 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

എട്ടോവറിൽ ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ്മയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയും ചേർന്നാണ് വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടിയത്.

ഒരു ഘട്ടത്തിൽ 50 റൺസിന് ഒമ്പത് വിക്കറ്റ് നഷ്ട്ടപെട്ട് വൻ നാണക്കേടിനെ അഭിമുഖീകരിച്ച വെസ്റ്റിൻഡീസിനെ 31 പന്തിൽ 38 റൺസ് നേടിയ കേമർ റോച്ചാണ് മൂന്നക്കം കടത്തിയത്.

വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തുകയും ടെസ്റ്റ് ചാമ്പ്യഷിപ്പിലെ കുതിപ്പിന് തുടക്കമിടുകയും ചെയ്തു.