Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ചതായി മറ്റൊന്നും ഞാൻ കണ്ടിട്ടില്ല ; സ്റ്റോക്‌സിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ലീഡ്സ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ചതയി മറ്റൊന്നും താൻ കണ്ടിട്ടില്ലയെന്നായിരുന്നു സ്റ്റോക്‌സിന്റെ തകർപ്പൻ ഇന്നിങ്‌സിനെ കുറിച്ച് പോണ്ടിങ് പ്രതികരിച്ചത്.

ഒരു ഘട്ടത്തിൽ 286-9 എന്ന നിലയിൽ തകർന്ന ശേഷമാണ് പത്താം വിക്കറ്റിൽ ലീച്ചുമായി 76 റൺസ് കൂട്ടിച്ചേർത്ത് സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ആഷസ് കിരീടം നിലനിർത്താൻ ഓസ്‌ട്രേലിയക്ക് സാധിക്കുമായിരുന്നു . എന്നാൽ 135 റൺസ് നേടി പുറത്താകാതെ നിന്ന ബെൻ സ്റ്റോക്‌സ് കംഗാരുപടയുടെ സ്വപ്നങ്ങൾതകർക്കുകയായിരുന്നു.

” ആദ്യ 64 പന്തിൽ നിന്നും രണ്ട് റൺസ് നേടുവാൻ മാത്രമാണ് അവന് സാധിച്ചത്. എന്നാൽ അവൻ പുറത്താകാതെ നിൽക്കുന്ന സമയം വരെ ഇംഗ്ലണ്ടിന് വിജയിക്കാൻ സാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. അക്കാര്യം അവനും അറിയാമായിരുന്നു. ഏതൊരു ഇന്നിങ്സിലായാലും ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് നിർണായകമാണ്. ഇന്ന് കടുത്ത സമ്മർദ്ദത്തിലും ശരിയായ തീരുമാനങ്ങൾ കൈകൊള്ളാൻ അവന് സാധിച്ചു. ” പോണ്ടിങ് പറഞ്ഞു.