Skip to content

സെഞ്ചുറിയുമായി രഹാനെ, മികച്ച പിന്തുണ നൽകി വിഹാരി ; വെസ്റ്റിൻഡീസിന് മുൻപിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിന് 419 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ 75 റൺസിന്റെ ലീഡുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 343 റൺസിന് ഏഴ് എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും 93 റൺസ് നേടിയ ഹനുമാ വിഹാരിയും 51 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ചേർന്നാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്.

വെസ്റ്റിൻഡീസിന് വേണ്ടി റോസ്റ്റൺ ചേസ് നാല് വിക്കറ്റ് വീഴ്ത്തി.