Skip to content

അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ്മ ; വിൻഡീസിന് ബാറ്റിങ് തകർച്ച

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്‌സിന് മറുപടിയുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വെസ്റ്റിൻഡീസ് എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 189 റൺസ് നേടിയിട്ടുണ്ട്. 10 റൺസ് നേടിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറും റണ്ണൊന്നും നേടാതെ മിഗുയൽ കമ്മിൻസുമാണ് ക്രീസിലുള്ളത്.

42 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ്മയാണ് വെസ്റ്റിൻഡീസ് മുൻനിരയെ തകർത്തത്. ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

48 റൺസ് നേടിയ റോസ്റ്റൺ ചേസ്, 35 റൺസ് നേടിയ ഹെറ്റ്മയർ എന്നിവർ മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ തുടക്കത്തിൽ തകർന്ന ഇന്ത്യയെ 81 റൺസ് നേടിയ അജിങ്ക്യ രഹാനെ, 58 റൺസ് നേടിയ രവീന്ദ്ര ജഡേജ എന്നിവരാണ് 297 റൺസെന്ന ഭേദപെട്ട സ്കോറിൽ എത്തിച്ചത്.