Skip to content

വെങ്കടേഷ് പ്രസാദിനെയും ഷമിയെയും മറികടന്ന് ബുംറ ; അതിവഗത്തിൽ 50 വിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അതിവേഗത്തിൽ 50 വിക്കറ്റ് നേടുന്ന പേസറെന്ന നേട്ടം ഇനി ബുംറയ്ക്ക് സ്വന്തം . ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം വെസ്റ്റ് ഇൻഡീസ് താരം ഡാരൻ ബ്രാവോയെ പുറത്താക്കിയതിന് പിന്നാലെയാണ് ഈ നേട്ടം . 13 മത്സരങ്ങളിൽ നിന്നായി ഈ നേട്ടത്തിലെത്തിയ വെങ്കടേഷ് പ്രസാദിനെയും മുഹമ്മദ് ഷമിയെയും മറികടന്നാണ് ബുംറ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത് . 11 മത്സരങ്ങളിൽ നിന്നാണ് ബുംറയുടെ ഈ നേട്ടം

അതിവേഗത്തിൽ 50 വിക്കറ്റ് നേടിയ ഇന്ത്യൻ ബോളർ എന്ന നേട്ടം അശ്വിന്റെ പേരിലാണ് .9 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണിത് .