Skip to content

ആ തീരുമാനത്തിന് പിന്നിലെ കാരണമെന്ത് ; ഗവാസ്കറിന് മറുപടിയുമായി രഹാനെ

വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള അശ്വിനെ ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയത് ഏറെ ചർച്ചയായിരുന്നു .സുനിൽ ഗവാസ്‌കർ , സൗരവ് ഗാംഗുലി തുടങ്ങിയ മുൻ താരങ്ങളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു . അശ്വിനെ ടീമിൽ ഉൾപ്പെടുത്താത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഗവാസ്‌കറിന്റെ പ്രതികരണം . അശ്വിനെ ആദ്യ ടെസ്റ്റിൽ ഒഴിവാക്കിയത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് രഹാനെ .

”ആറാമതൊരു ബാറ്റ്‌സ്മാനെ, ബോള്‍ ചെയ്യാനും സാധിക്കുന്ന, വേണമെന്നിരിക്കെ ജഡേജ നന്നാകുമെന്ന് എനിക്കും തോന്നി. വിഹാരിക്കും പന്തെറിയാനാകും. അതായിരുന്നു കോച്ചും ക്യാപ്റ്റനും കണ്ട കോമ്പിനേഷന്‍. അശ്വിനേയും രോഹിത്തിനേയും പോലുള്ളവര്‍ പുറത്തിരിക്കുന്നത് നഷ്ടമാണെങ്കിലും എല്ലാം ടീമിന് വേണ്ടിയാണ്” എന്നായിരുന്നു രഹാനെയുടെ വിശദീകരണം.

വെസ്റ്റ് ഇൻഡീസിനെതിരെ 11 ടെസ്റ്റിൽ നിന്നും 4 തവണ 5 വിക്കറ്റ് നേട്ടവും 552 റൺസും 60 വിക്കറ്റും നേടിയിട്ടുണ്ട് . 2015 വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിലെ മാൻ ഓഫ് ദി സീരീസും അശ്വിന്റെ പേരിലാണ് .