Skip to content

ഓസ്‌ട്രേലിയ 246 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 359 റൺസിന്റെ വിജയലക്ഷ്യം

ലീഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 359 റൺസിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സിൽ 112 റൺസിന്റെ ലീഡുമായി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ 246 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 80 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ, 33 റൺസ് നേടിയ മാത്യൂ വേഡ് എന്നിവരാണ് ഓസ്‌ട്രേലിയക്ക് വേണ്ടി തിളങ്ങിയത്.

ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്‌സ് മൂന്ന് വിക്കറ്റും, ജോഫ്രാ ആർച്ചർ, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ക്രിസ് വോക്‌സ്, ജാക്ക് ലീച്ച് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.