Skip to content

56 പന്തിൽ പുറത്താകാതെ 134 റൺസ്, 15 റൺസ് വഴങ്ങി വീഴ്ത്തിയത് എട്ട് വിക്കറ്റ് ; അവിശ്വസനീയ പ്രകടനവുമായി കൃഷ്ണപ്പ ഗൗതം

കർണാടക പ്രീമിയർ ലീഗിൽ അവിശ്വസനീയ പ്രകടനവുമായി കൃഷ്ണപ്പ ഗൗതം. ബെല്ലാരി ടസ്കേഴ്സിനായി കളത്തിലിറങ്ങിയ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് താരം കൂടിയായ ഗൗതം ആദ്യ ഇന്നിങ്‌സിൽ 56 പന്തിൽ പുറത്താകാതെ ഏഴ് ഫോറും 13 സിക്സുമടക്കം പുറത്താകാതെ 134 റൺസ് അടിച്ചുകൂട്ടി. 39 പന്തിൽ നിന്നും സെഞ്ചുറി കുറിച്ച ഗൗതം കർണാടക പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി, ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, ഏറ്റവും കൂടുതൽ സിക്സ് എന്നീ റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചു. മഴമൂലം 17 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 203 റൺസ് ബെല്ലാരി ടസ്കേഴ്സ് അടിച്ചുകൂട്ടി.

മറുപടി ബാറ്റിങ്ങിൽ 17 ഓവറിൽ 204 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഷിമോഗ ലയൺസിനെ നാലോവറിൽ 15 റൺസ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ ഗൗതമിന്റെ മികവിൽ 16.3 ഓവറിൽ 133 റൺസിന് ബെല്ലാരി ടസ്കേഴ്സ് ഓൾ ഔട്ടാക്കുകയും 70 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കുകയും ചെയ്‌തു.