Skip to content

പുജാരയ്ക്ക് പുറകെ കോഹ്ലിയും മടങ്ങി ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. 25 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായി. 5 റൺ നേടിയ മായങ്ക് അഗർവാൾ, 2 റൺ നേടിയ പുജാര എന്നിവരെ കേമർ റോച്ചും 9 റൺ നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഷാന്നോൺ ഗബ്രിയേലുമാണ് പുറത്താക്കിയത്.

ഇന്ത്യൻ ഇലവൻ ; മായങ്ക് അഗർവാൾ, ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (c), അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത് (wk), രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസ് ഇലവൻ ; ക്രെയ്ഗ് ബ്രാത്‌വൈറ്റ്, ജോൺ കാമ്പ്‌ബെൽ, ഷായ് ഹോപ് (wk), ഷമർ ബ്രൂക്സ്, ഡാരൻ ബ്രാവോ, ഷിമ്രോൺ ഹെറ്റ്മിയർ, റോസ്റ്റൺ ചേസ്, ജേസൺ ഹോൾഡർ (c), മിഗുവൽ കമ്മിൻസ്, ഷാനൻ ഗബ്രിയേൽ, കെമർ റോച്ച്