Skip to content

ആദ്യ ടെസ്റ്റ് ; ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബൗളിങ് തിരഞ്ഞെടുത്തു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്. മായങ്ക് അഗർവാളിനൊപ്പം കെ എൽ രാഹുൽ ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. റിഷാബ് പന്താണ് വിക്കറ്റ് കീപ്പർ. അശ്വിൻ, രോഹിത് ശർമ്മ, കുൽദീപ് യാദവ്, ഉമേഷ് യാദവ് എന്നിവർക്ക് ആദ്യ ഇലവനിൽ അവസരം ലഭിച്ചില്ല.

ഇന്ത്യൻ ഇലവൻ ; മായങ്ക് അഗർവാൾ, ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (c), അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത് (wk), രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസ് ഇലവൻ ; ക്രെയ്ഗ് ബ്രാത്‌വൈറ്റ്, ജോൺ കാമ്പ്‌ബെൽ, ഷായ് ഹോപ് (wk), ഷമർ ബ്രൂക്സ്, ഡാരൻ ബ്രാവോ, ഷിമ്രോൺ ഹെറ്റ്മിയർ, റോസ്റ്റൺ ചേസ്, ജേസൺ ഹോൾഡർ (c), മിഗുവൽ കമ്മിൻസ്, ഷാനൻ ഗബ്രിയേൽ, കെമർ റോച്ച്