Skip to content

സൺറൈസേഴ്‌സ് സഹപരിശീലകനായി മുൻ ഓസ്‌ട്രേലിയൻ താരം

ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് സഹപരിശീലകനായി മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ. കഴിഞ്ഞ മാസം ടോം മൂഡിയ്ക്ക് പകരക്കാരനായി നിലവിലെ ഇംഗ്ലണ്ട് പരിശീലകൻ ട്രെവർ ബെയ്‌ലിസിനെ മുഖ്യപരിശീലകനായി ടീം മാനേജ്‌മെന്റ് നിയമിച്ചിരുന്നു അതിന് പുറകെയാണ് മുൻ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റനും നിലവിൽ ഓസ്‌ട്രേലിയൻ ഫീൽഡിങ് പരിശീലകനും കൂടിയായ ഹാഡിനെ പരിശീലകനിരയിലേക്ക് എത്തിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയക്ക് വേണ്ടി 66 ടെസ്റ്റ് മത്സരത്തിൽ നിന്നും 3266 റൺസും 126 ഏകദിന മത്സരത്തിൽ നിന്നും 3121 റൺസും ബ്രാഡ് ഹാഡിൻ നേടിയിട്ടുണ്ട്.