Skip to content

ഭീഷണി സന്ദേശം ; ഇന്ത്യൻ ടീമിന് സുരക്ഷ ശക്തമാക്കി

വെസ്റ്റിൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനെതിരായ ഭീഷണി സന്ദേശത്തെ തുടർന്ന് വിരാട് കോഹ്ലിക്കും സംഘത്തിനും അധികസുരക്ഷ ഏർപ്പെടുത്തി. ഇന്ത്യൻ ടീം അപകടത്തിലാണെന്നും അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നുമായിരുന്നു ബിസിസിഐയ്ക്ക് ലഭിച്ച സന്ദേശം. ലഭിച്ച സന്ദേശം വ്യാജമാണെന്നും എന്നാൽ മുൻകരുതലിന്റെ ഭാഗമായി കൂടുതൽ പൈലറ്റ് വാഹനമടക്കം അധികസുരക്ഷ ഏർപ്പെടുത്തിയതായും ബിസിസിഐ വ്യക്തമാക്കി.

പര്യടനത്തിലെ ടി20 പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കിയ ഇന്ത്യൻ ടീം നിലവിൽ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന പരിശീലന മത്സരത്തിൽ വെസ്റ്റിൻഡീസ് എ ടീമിനെ നേരിടുകയാണ്. ടെസ്റ്റ് ചാമ്പ്യഷിപ്പിലെ ഇന്ത്യയുടെയും വെസ്റ്റിൻഡീസിന്റെയും ആദ്യ മത്സരം കൂടിയാണിത്.