Skip to content

അഞ്ചാം ദിനത്തിൽ പകരക്കാരനായെത്തി ഫിഫ്റ്റി ; ചരിത്രനേട്ടത്തിൽ ലാബുഷെയിൻ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ കൺകഷൻ സബ്സ്റ്റിട്യൂട്ടായി എത്തുന്ന ആദ്യ താരമായി ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബഷെയിൻ. ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ നാലാം ദിനത്തിൽ ആർച്ചറിന്റെ പന്തിൽ പരിക്ക് പറ്റിയ സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് അഞ്ചാം ദിനത്തിൽ സബ്സ്റ്റിട്യൂട്ടായി ലാബുഷെയിൻ ഇറങ്ങിയത്.

രക്ഷകരായി ലാബുഷെയിനും ട്രാവിസ് ഹെഡും ; ആഷസ് രണ്ടാം ടെസ്റ്റ് സമനിലയിൽ

ആർച്ചറിന്റെ പന്തിൽ പരിക്കേറ്റ് ക്രീസ് വിട്ടെങ്കിലും തൊട്ടടുത്ത വിക്കറ്റ് വീണശേഷം സ്റ്റീവ് സ്മിത്ത് തിരികെയെത്തി ബാറ്റ് ചെയ്തിരുന്നു. നാലാം ദിനത്തിൽ പരിക്കുകൾ ഒന്നും തന്നെയില്ലെന്ന് കരുതിയെങ്കിലും പിറ്റേന്ന് രാവിലെ സ്മിത്തിന് തലവേദനയും മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെടുകയും കൺകഷൻ ടെസ്റ്റിൽ പരാജയപെട്ടതിനെ തുടർന്ന് ടീം മാനേജ്‌മെന്റ് സബ്സ്റ്റിട്യൂട്ടിനെ ആവശ്യപെടുകയുമായിരുന്നു.

2014 ൽ ഓസ്‌ട്രേലിയൻ താരം ഫിലിപ്പ് ഹ്യൂഗ്‌സിന്റെ മരണശേഷമാണ് ക്രിക്കറ്റിൽ സബ്സ്റ്റിട്യൂട്ട് വേണമെന്ന ആവശ്യം ശക്തമായത്. ഇപ്പോൾ പരീക്ഷണാടിസ്ഥാത്തിലാണ് കൺകഷൻ സബ്സ്റ്റിട്യൂട്ട് ആഷസ് പരമ്പരയിൽ ഐസിസി കൊണ്ടുവന്നിരിക്കുന്നത്. തുടർന്ന് ക്രിക്കറ്റിന്റെ മറ്റു ഫോർമാറ്റിലും കൺകഷൻ സബ്സ്റ്റിട്യൂറ്റ് സംവിധാനമുണ്ടാകും.