Skip to content

പന്ത് കൊണ്ട് നിലംപതിച്ച സ്മിത്തിനെ നോക്കി ചിരിച്ചു ; ആർച്ചറിനെതിരെ ആഞ്ഞടിച്ച് അക്തർ

രണ്ടാം ആഷസ് മത്സരത്തിനിടെ ആർച്ചറിന്റെ പന്ത് കൊണ്ട് നിലംപതിച്ച സ്മിത്ത് തലനാരിഴയ്ക്കാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് . തന്റെ പന്ത് കൊണ്ട് വീണ താരത്തെ ശ്രദ്ദിക്കാതെ തിരിഞ്ഞ് നടന്ന ആർച്ചറിനെതിരെ വൻ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നുയർന്നത് .പിന്നാലെ പാക് താരം സൊഹൈബ് അക്തരും ആർച്ചറിനെ രൂക്ഷമായി വിമർശിച്ച് ട്വിറ്ററിൽ രംഗത്തെത്തിയിരിക്കുന്നു .

”ബൗണ്‍സറുകള്‍ കളിയുടെ ഭാഗമാണ്. പക്ഷെ പന്ത് തലയ്ക്ക് കൊണ്ട് ബാറ്റ്‌സ്മാന്‍ നിലത്ത് വീണാല്‍ ബോളര്‍ അടുത്തു പോയി ബാറ്റ്‌സ്മാന് എന്തെങ്കിലും പറ്റിയോ എന്നു നോക്കുന്നത് ഉത്തരവാദിത്തമാണ്. സ്മിത്ത് വേദനിക്കുമ്പോള്‍ ആര്‍ച്ചര്‍ നടന്ന് പോയത് ശരിയായില്ല. ബാറ്റ്‌സ്മാന് അടുത്തേക്ക് എന്നും ആദ്യം എത്തുന്നത് ഞാനായിരുന്നു” എന്നായിരുന്നു അക്തറുടെ ട്വീറ്റ്.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസമാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആർച്ചറിന്റെ ബൗണ്‍സര്‍ . ആര്‍ച്ചറിന്റെ പന്ത് കൊണ്ട ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് നിമിഷങ്ങൾക്കകം നിലംപഠിക്കുകയായിരുന്നു . 148.7 കിലോമീറ്റര്‍ വേഗത്തില്‍ കുത്തിയുയര്‍ന്ന പന്ത് താടിയുടെ ഭാഗത്ത് ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ വന്നിടിച്ചതോടെ സ്മിത്ത് നിലതെറ്റി താഴെ വീഴുകയായിരുന്നു.