Skip to content

സെഞ്ചുറിയുമായി ബെൻ സ്റ്റോക്‌സ് ; ഓസ്‌ട്രേലിയക്ക് 267 റൺസിന്റെ വിജയലക്ഷ്യം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 267 റൺസിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സിൽ ബെൻ സ്റ്റോക്സിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ഇംഗ്ലണ്ട് 258 റൺസ് നേടി ഡിക്ലയർ ചെയ്യുകയായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ അഭാവത്തിലാകും ഓസ്‌ട്രേലിയ റൺ ചേസിനിറങ്ങുക.

115 റൺസ് നേടി പുറത്താകാതെ നിന്ന സ്റ്റോക്‌സിന് ജോസ് ബട്ട്ലർ 31 റൺസും ബെയർസ്റ്റോ 30 റൺസും നേടി മികച്ച പിന്തുണ നൽകി.

ഓസ്‌ട്രേലിയക്ക് പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും പീറ്റർ സിഡിൽ രണ്ട് വിക്കറ്റും നേടി.