Skip to content

ഫിറോസ് ഷാഹ് കോട്ല സ്റ്റേഡിയത്തിൽ ഇനി കോഹ്ലിയുടെ പേരിലും സ്റ്റാൻഡ്

ക്രിക്കറ്റ് പ്രതിഭാസം വിരാട് കോഹ്‌ലിക്ക് ജന്മനാടിന്റെ ആദരം . ഇനി മുതൽ ഫിറോസ് ഷാഹ് കോട്ല സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡ് കോഹ്ലിയുടെ പേരിൽ അറിയപ്പെടും .ഡൽഹി താരങ്ങളായ ബിഷൻ സിങ് ബേദി , മോഹിന്ദർ അമർനാഥ് എന്നിവരുടെ പേരിലാണ് നിലവിൽ സ്റ്റാൻഡുകലുള്ളത് . വിരമിച്ചതിന് ശേഷമാണ് ഇവരുടെ പേരിൽ ആദരമായി സ്റ്റാൻഡിന് പേര് നൽകിയത് . 11 വർഷം മുമ്പ് ഇതേ ദിവസമാണ് ഇന്ത്യൻ നായകൻ അന്തരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് .

ലോക ക്രിക്കറ്റിന് വിരാട് നൽകിയ വിമതിക്കാനാവാത്ത സംഭാവനകൾ DDCA യ്ക്ക് അഭിമാനമാണ് . ചില നാഴികക്കല്ലുകൾ നേടിയതിന് അദ്ദേഹത്തെ ബഹുമാനിക്കുന്നതിൽ ഞങ്ങൾക്ക് അതീവ സന്തോഷമുണ്ട് . DDCA പ്രസിഡന്റ് രജത് ശർമ്മ പറഞ്ഞു .