Skip to content

ക്രിക്കറ്റ് ലോകത്തെ മികച്ച ക്യാപ്റ്റൻ – കോച്ച് കൂട്ടുകെട്ടാണ് ധോണിയും ഫ്ലെമിങ്ങും – ഷെയ്ൻ വാട്സൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച ടീമികളിൽ ഒന്നാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് . കളിച്ച 10 സീസണുകളിൽ 3 തവണ കിരീടവും എല്ലാ സീസണിലും പ്ലേ ഓഫിലും കടന്നിട്ടുണ്ട് . ഈ വിജയ കുതിപ്പിന് പിന്നിൽ നായകൻ ധോണിയുടെയും കോച്ച് ഫ്ലെമിങ്ങിന്റെയും കൂട്ടുകെട്ടന്നതിൽ യാതൊരു സംശയവുമില്ല . ഇപ്പോഴിതാ ഈ കോംബോയെ പുകഴ്ത്തി മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്സൻ രംഗത്തെത്തിയിരിക്കുകയാണ് .

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ക്യാപ്റ്റൻ – കോച്ച് കൂട്ടുക്കെട്ടാണ് ധോണിയും ഫ്ലെമിങ്ങുമെന്നാണ് വാട്സൻ പറയുന്നത് .ലോകത്തില്‍ പല ഫ്രാഞ്ചെസികള്‍ക്കും വേണ്ടി താന്‍ കളിച്ചിട്ടുണ്ടെന്നും എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അത്ര ഒത്തൊരുമ മറ്റൊരു ടീമിലും കണ്ടിട്ടില്ലെന്നും വാട്‌സണ്‍ പറഞ്ഞു. കളിക്കളത്തിനകത്തും പുറത്തും ടീമിന്റെ കെട്ടുറുപ്പ് വളരെ വലുതാണ് അതിനു കാരണം ടീമുടമയും ക്യാപ്റ്റനും കോച്ചുമാണെന്നും അദ്ദേഹം പറഞ്ഞു.