Skip to content

‘ആ ഷോട്ട് ഒരിക്കലും മറക്കരുത് ‘ റിഷാബ് പന്തിനോട് ഹര്ഷാ ഭോഗ്ലെ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയെങ്കിലും ബാറ്റിങ് പൊസിഷനിലെ നാലാമനെ കണ്ടെത്താൻ ഇതുവരെയായും സാധിച്ചിട്ടില്ല .വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെയാണ് നിലവിൽ ഈ സ്ഥാനത്ത് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് .കഴിഞ്ഞ ദിവസം ക്യൂൻ പാർക്ക് ഓവലിൽ നടന്ന മൂന്നാം ഏകദിനത്തിലും വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ് പന്ത് . ആദ്യ പന്തിൽ തന്നെ കൂറ്റൻ അടിക്ക് ശ്രമിച്ച പന്ത് പൂജ്യത്തിൽ പുറത്താവുകയായിരുന്നു .

പിന്നാലെ പന്തിന്റെ ഷോട്ട് സെലക്ഷനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത് .ആ ഷോട്ട് ഒരിക്കലും മറക്കരുതെന്ന് ഓർമ്മിപ്പിച്ച് കൊണ്ടായിരുന്നു പ്രശസ്ത ഇന്ത്യൻ കമെന്ററും ജേർണലിസ്റ്റുമായ ഹര്ഷാ ഭോഗ്ലെ വിമർശന ട്വീറ്റുമായി എത്തിയത് . ഭോഗ്ലെയുടെ ട്വീറ്റ് ഇങ്ങനെ : റിഷാബ് പന്ത് മറക്കാൻ ആഗ്രഹിക്കുന്ന ഷോട്ട് ആയിരിക്കും അത് , പക്ഷെ ഒരിക്കലും മറക്കരുത് . എത്ര കഴിവാണ് അവൻ പാഴാക്കി കളയുന്നതെന്ന് ആ ഷോട്ട് ഓർമ്മിപ്പിക്കും. അവന്റെ ബാറ്റ് അവൻ വേണ്ടി കൂടുതൽ സംസാരിക്കേണ്ടതുണ്ട് .