Skip to content

ഇന്ത്യൻ ടീമിന്റെ പുതിയ കോച്ചിനെ ഇന്ന് രാത്രി 7 മണിക്ക് പ്രഖ്യാപിച്ചേക്കും

ഇന്ന് രാത്രി 7 മണിക്ക് മുംബൈയിൽ വെച്ച് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ടീമിന്റെ പുതിയ കോച്ചിനെ പ്രഖ്യാപിച്ചേക്കും . മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വാർത്താ സമ്മേളനത്തിന് എത്തുക . നിലവിലെ കോച്ച് രവി ശാസ്ത്രി ഉൾപ്പെടുന്ന 6 പേരുടെ ഷോർട്ട് ലിസ്റ്റ് അടുത്തിടെ പുറത്തു വിട്ടിരുന്നു .

അവസാന 6 പേരിൽ റോബിൻ സിങ് , രാജ്പുത് , മൈക്ക് ഹെസൻ എന്നിവരെ നേരിട്ടും മറ്റുള്ളവരെ സ്കൈപ്പിലൂടെയും ഇന്റർവ്യൂ നടത്തും .2021 ടി20 ലോകകപ്പ് വരെയുള്ള 2 വർഷത്തെ കരാറാണ് പുതിയ കോച്ചിന് നൽകുക .