Skip to content

ആഷസ് രണ്ടാം ടെസ്റ്റ് ; ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 258 റൺസിന് പുറത്ത്

ലോർഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 258 റൺസിന് പുറത്ത്. മൂന്ന് വിക്കറ്റ് വീതം നേടിയ ജോഷ് ഹേസൽവുഡ്, നഥാൻ ലിയൺ, പാറ്റ് കമ്മിൻസ് എന്നിവരാണ് ഇംഗ്ലണ്ടിനെ ചുരുക്കികെട്ടിയത്.

53 റൺസ് നേടിയ ഓപ്പണർ റോറി ബേൺസ്, 52 റൺസ് നേടിയ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ, 30 റൺസ് നേടിയ ജോ ഡെൻലി, 32 റൺസ് നേടിയ ക്രിസ് വോക്‌സ് എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചുനിന്നത്. നേരത്തെ ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.