Skip to content

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യപരിശീലകനായി ബ്രണ്ടൻ മക്കല്ലം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യപരിശീലകനായി മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തിനെ നിയമിച്ചു. കഴിഞ്ഞ ആഴ്ച്ചയിലാണ് മക്കല്ലം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തന്നെ കരീബിയൻ പ്രീമിയർ ലീഗിൽ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിന്റെയും കോച്ചായി മക്കല്ലം സ്ഥാനമേൽക്കും. ഇതാദ്യമായാണ് മക്കല്ലം ഐ പി എല്ലിൽ ഒരു ടീമിന്റെ പരിശീലനാകുന്നത്. കഴിഞ്ഞ മാസത്തിലാണ് മുൻ സൗത്താഫ്രിക്കൻ താരം ജാക്ക് കാലിസും ഓസ്‌ട്രേലിയൻ താരം സൈമൺ കാറ്റിച്ചും പരിശീലക സ്ഥാനങ്ങൾ ഒഴിഞ്ഞതായി ടീം മാനേജ്‌മെന്റ് അറിയിച്ചത്.

2008 ൽ കൊൽക്കത്തയ്ക്ക് വേണ്ടിയാണ് മക്കല്ലം ഐ പി എൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തിൽ തന്നെ പുറത്താകാതെ 158 റൺസും മക്കല്ലം നേടിയിരുന്നു.

101 ടെസ്റ്റ് മത്സരത്തിലും 260 ഏകദിന മത്സരത്തിലും ന്യൂസിലാൻഡിന് വേണ്ടി കളിച്ച മക്കല്ലം 2016 ജനുവരിയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.