Skip to content

ലോർഡ്‌സ് ടെസ്റ്റ് ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഇംഗ്ലണ്ട് കരകയറുന്നു

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ഭേദപെട്ട നിലയിൽ. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 76 റൺസ് എടുത്തിട്ടുണ്ട്. 34 റൺസ് നേടിയ ഓപണർ റോറി ബേൺസും 27 റൺസ് നേടിയ ജോ ഡെൻലിയുമാണ് ക്രീസിലുള്ളത്. ക്യാപ്റ്റൻ ജോ റൂട്ട് 14 റൺസും ഓപണർ റണ്ണൊന്നും നേടാതെയും പുറത്തായി. ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ജോഷ് ഹേസൽവുഡാണ് രണ്ട് വിക്കറ്റും നേടിയത്.

ഓസ്‌ട്രേലിയ ഇലവൻ ; കാമറൂൺ ബാൻക്രോഫ്റ്റ്, ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ൻ (w / c), പാറ്റ് കമ്മിൻസ്, പീറ്റർ സിഡിൽ, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്

ഇംഗ്ലണ്ട് ഇലവൻ ; റോറി ബേൺസ്, ജേസൺ റോയ്, ജോ റൂട്ട് (c), ജോ ഡെൻലി, ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ്, ജോണി ബെയർ‌സ്റ്റോ (w), ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്