Skip to content

ആഷസ് രണ്ടാം ടെസ്റ്റ് ; ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചു. മഴമൂലം ആദ്യ ദിനം മത്സരം ഉപേക്ഷിച്ചിരുന്നു. ഓസ്‌ട്രേലിയൻ ടീമിൽ പാറ്റിൻസണ് പകരം ജോഷ് ഹേസൽവുഡ് ടീമിൽ തിരിച്ചെത്തി. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ അരങ്ങേറ്റം കുറിക്കും. മൊയീൻ അലിയ്ക്ക് പകരക്കാരനായി ജാക്ക് ലീച്ച് ടീമിലെത്തി.

ഓസ്‌ട്രേലിയ ഇലവൻ ; കാമറൂൺ ബാൻക്രോഫ്റ്റ്, ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ൻ (w / c), പാറ്റ് കമ്മിൻസ്, പീറ്റർ സിഡിൽ, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്

ഇംഗ്ലണ്ട് ഇലവൻ ; റോറി ബേൺസ്, ജേസൺ റോയ്, ജോ റൂട്ട് (c), ജോ ഡെൻലി, ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ്, ജോണി ബെയർ‌സ്റ്റോ (w), ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്