Skip to content

തകർച്ചയിലും ന്യൂസിലാൻഡിന് രക്ഷകനായി റോസ് ടെയ്ലർ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച. ആദ്യ ദിനം മഴമൂലം കളി അവസാനിച്ചപ്പോൾ ന്യൂസിലാൻഡ് അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 203 റൺസ് എടുത്തിട്ടുണ്ട്. 86 റൺസ് നേടിയ റോസ് ടെയ്ലറും എട്ട് റൺ നേടിയ മിച്ചൽ സാന്റ്നറുമാണ് ക്രീസിലുള്ളത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അകില ധനഞ്ജയയാണ് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്.

33 റൺസ് നേടിയ ജീത് റാവൽ, 30 റൺസ് നേടിയ ടോം ലാതം, 42 റൺസ് നേടിയ ഹെൻറി നിക്കോളസ് എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും മുതലാക്കാൻ സാധിച്ചില്ല. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ റണ്ണൊന്നും നേടാതെയും വിക്കറ്റ് കീപ്പർ വാട്ലിങ് ഒരു മാത്രം നേടിയും പുറത്തായി.