Skip to content

ആഷസ് രണ്ടാം ടെസ്റ്റ് ; ടോസ് പോലും ഇടാനാകാതെ ആദ്യ ദിനം ഉപേക്ഷിച്ചു

ലോർഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ദിനം മഴമൂലം ടോസ് ഇടാൻ പോലും സാധിക്കാതെ ഉപേക്ഷിച്ചു. ഇടവിട്ട് പെയ്ത അതിശക്തമായ മഴയാണ് തിരിച്ചടിയായത്. പതിവ് പോലെ രണ്ടാം ദിനം മത്സരം പുനരാരംഭിക്കും. ആദ്യ ദിനത്തിലെ കളി ഉപേക്ഷിച്ചതോടെ അടുത്ത നാല് ദിനങ്ങളിൽ അര മണിക്കൂർ അധികസമയം മത്സരം നടക്കും. രണ്ടാം ദിനം മുതൽ മഴ മാറി നിൽക്കുമെന്ന പ്രതീക്ഷയിലാണ് ടീമുകളും ആരാധകരും.

നേരത്തെ എഡ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ നേടിയ 251 റൺസിന്റെ വിജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയിൽ 1-0 ന് മുന്നിലെത്തിയിരുന്നു.