Skip to content

മുൻ പാകിസ്ഥാൻ താരത്തിന്റെ 26 വർഷം നീണ്ട റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

മുൻ പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദിനെ പിന്നിലാക്കി വെസ്റ്റിൻഡീസിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 19 റൺസ് പിന്നിട്ടതോടെയാണ് 26 വർഷം നീണ്ട റെക്കോർഡ് കോഹ്ലി പഴങ്കഥയാക്കിയത്. 64 ഇന്നിങ്സിൽ നിന്നും 1930 റൺസ് നേടിയ മിയാൻദാദിന്റെ റെക്കോർഡ് മറികടക്കാൻ 34 ഇന്നിങ്സ് മാത്രമേ കോഹ്ലിക്ക് വേണ്ടിവന്നുള്ളൂ. കൂടാതെ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ വെസ്റ്റിൻഡീസിനെതിരെ 2000 റൺസ് കോഹ്ലി പിന്നിടുകയും ചെയ്തു.

മത്സരത്തിൽ 125 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 120 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഏകദിന കരിയറിലെ കോഹ്ലിയുടെ 42 ആം സെഞ്ചുറിയും വെസ്റ്റിൻഡീസിനെതിരായ എട്ടാം ഏകദിന സെഞ്ചുറിയുമാണിത്.