Skip to content

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിൻഡീസ് ബാറ്റ്സ്മാൻ ; ലാറയെ പിന്നിലാക്കി ക്രിസ് ഗെയ്ൽ

തന്റെ മുന്നൂറാം ഏകദിന മത്സരത്തിൽ വെസ്റ്റിൻഡീസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയ്ൽ . ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 6 റൺസ് നേടിയതോടെയാണ് 299 മത്സരത്തിൽ നിന്നും 10405 റൺസ് നേടിയ ബ്രയാൻ ലാറയെ ക്രിസ് ഗെയ്ൽ പിന്നിലാക്കിയത്. മത്സരത്തിൽ 11 റൺസ് മാത്രമാണ് ഗെയ്ലിന് നേടാൻ സാധിച്ചത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിൻഡീസ് ബാറ്റ്സ്മാന്മാർ

1. ക്രിസ് ഗെയ്ൽ – 10408 റൺസ്

2. ബ്രയാൻ ലാറ – 10405 റൺസ്

3. ചന്ദ്രപോൾ – 8778 റൺസ്

4. ഡി ഹെയ്ൻസ് – 8648 റൺസ്

5. വിവിയൻ റിച്ചാർഡ്‌സ് – 6721 റൺസ്