Skip to content

സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇനി വിരാട് കോഹ്ലി ; പിന്നിലാക്കിയത് സൗരവ് ഗാംഗുലിയെ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 311 മത്സരത്തിൽ നിന്നും 11363 റൺസ് നേടിയ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണ് തന്റെ 238 ആം മത്സരത്തിൽ കോഹ്ലി മറികടന്നത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ

1. സച്ചിൻ ടെണ്ടുൽക്കർ – 18426 റൺസ്

2. വിരാട് കോഹ്ലി – 11406 റൺസ്

3. സൗരവ് ഗാംഗുലി – 11363 റൺസ്

4. രാഹുൽ ദ്രാവിഡ് – 10889 റൺസ്

5. എം എസ് ധോണി – 10773 റൺസ്

മത്സരത്തിൽ 125 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 120 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഏകദിന കരിയറിലെ കോഹ്ലിയുടെ 42 ആം സെഞ്ചുറിയാണിത്.