Skip to content

റിക്കി പോണ്ടിങിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റിൽ വെസ്റ്റിൻഡീശിനെതിരെ ക്യാപ്റ്റനായി വിരാട് കോഹ്ലി നേടുന്ന ആറാം സെഞ്ചുറിയാണിത്. ഇതോടെ ന്യൂസിലാൻഡിനെതിരെ ക്യാപ്റ്റനായി അഞ്ച് സെഞ്ചുറി നേടിയ റിക്കി പോണ്ടിങിനെ മറികടന്ന് ക്യാപ്റ്റനായി ഒരു ടീമിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി കോഹ്ലി മാറി.

ഇംഗ്ലണ്ടിനെതിരെയും ഇന്ത്യയ്‌ക്കെതിരെയും ക്യാപ്റ്റനായി നാല് സെഞ്ചുറി നേടിയ റിക്കി പോണ്ടിങ് തന്നെയാണ് ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമുള്ളത്.