Skip to content

സെഞ്ചുറിയുമായി വിരാട് കോഹ്ലി ; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഭേദപെട്ട സ്കോർ

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 279 റൺസ് നേടി. ഏകദിന കരിയറിലെ തന്റെ 42 ആം സെഞ്ചുറി നേടിയ കോഹ്ലി 125 പന്തിൽ 120 റൺസ് നേടിയാണ് പുറത്തായത്. 14 ഫോറും ഒരു സിക്സും കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നു. 68 പന്തിൽ 71 റൺസ് നേടിയ ശ്രേയസ് അയ്യർ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി.

വെസ്റ്റിൻഡീസിന് വേണ്ടി കാർലോസ് ബ്രാത്വെയ്റ്റ് മൂന്ന് വിക്കറ്റും ഹോൾഡർ, കോട്രൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.