Skip to content

ഡബിൾ സെഞ്ചുറിയോടെ ഗംഭീറിന്റെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

വെസ്റ്റ് ഇൻഡീസ് എയ്ക്കെതിരായ അനൗദ്യോഗിക മൂന്നാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറിയോടെ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് ശുഭ്മാൻ ഗിൽ . 250 പന്തിൽ നിന്ന് 204 റൺസ് നേടി ഫർസ്റ്റ് ക്ലാസ് മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായി ഗിൽ മാറി . 19 വർഷവും 334 ദിവസവുമാണ് ഗില്ലിന്റെ പ്രായം . 81.60 സ്‌ട്രൈക്ക് റൈറ്റിൽ 19 ഫോറും 2 സിക്‌സും ഉൾപ്പടെ 204 റൺസ് നേടിയത് .

ആദ്യ ഇന്നിംഗ്‌സിൽ ഡക്കിൽ പുറത്തായ ഗിൽ വൻ തിരിച്ചു വരവാണ് നടത്തിയത് . നിലവിൽ മികച്ച ഫോമിലാണ് ഈ പത്തൊമ്പതുക്കാരൻ. ഇക്കഴിഞ്ഞ ഏകദിനത്തിൽ 4 ഇന്നിംഗ്‌സിൽ നിന്നായി 218 റൺസാണ് ഗില്ലിന്റെ സമ്പാദ്യം .